Monday, November 21, 2011

വെല്ലുവിളിയോ ...വിലാപമോ?


ഇല കൊഴിഞ്ഞ മരം..ഇത് എപ്പോഴും എനിക്കിഷ്ടമുള്ള ഒരു കാഴ്ചയാണ്. അതിനെ നോക്കിയിരിക്കുമ്പോള്‍ , മരങ്ങള്‍ എന്തോ കഥ പറയും പോലെ തോന്നും.

ഇത്...കൈ ഉയര്‍ത്തി ആരെയോ വെല്ലുവിളിക്കുന്നതോ...അതോ ..കൈ ഉയര്‍ത്തി ...രക്ഷിക്കണേ എന്ന് വിലപിക്കുന്നതോ?

തെന്മലയില്‍ പോകും വഴി എടുത്ത ഒരു ചിത്രം ...

Saturday, November 12, 2011

പതിമൂന്നു കണ്ണറ പാലം ..

പല പല സിനിമകളില്‍ കണ്ടിട്ടുള്ള ഒരു സ്ഥലം ...തിരുവനന്തപുരത്തെ തെന്മലയ്ക്കടുത്ത് , ആര്യങ്കാവ് പോകുന്ന വഴി ആണ് ഈ മനോഹരമായ ദൃശ്യം . പണ്ട് ബ്രിടിഷുകാര്‍ കേരളത്തില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു.

മീറ്റര്‍ ഗേജ് ആയിരുന്ന ഇതിപ്പോള്‍ ബ്രോഡ് ഗേജ് ആക്കുകയാണ്.

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍-2011
കണ്ണറ

Wednesday, November 2, 2011

ഭാരം ചുമക്കുന്ന ചേട്ടന്‍ ...



മേഘാലയയിലെ കിഴക്കന്‍ ഖാസി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുമുള്ള ദൃശ്യം ..

Wednesday, October 12, 2011

ഒളിച്ചേ ..കണ്ടേ..


ഒളിച്ചേ ..കണ്ടേ.. ..സൂര്യനും മേഘങ്ങളും തമ്മില്‍ ഒരു ഒളിച്ചുകളി. ...

Sunday, October 9, 2011

മൂന്നാറിലെ പച്ചപ്പ്‌ ...




മാട്ടുപ്പെട്ടിയിലേക്ക് പോകും വഴിയുള്ള കാഴ്ചകള്‍

ബാംഗ്ലൂര്‍
9-0ct-2011

പച്ച നിറത്തില്‍ ഇഡ്ഡലി മുട്ട ..


മൂന്നാറിലെ ദേവികുളം എന്ന സ്ഥലത്തെ ഒരു ദൃശ്യം ....

ഈ കുന്നുകളെ അവിടുത്തുകാര്‍ വിളിക്കുന്ന പേരത്രേ ' ഇഡ്ഡലി മുട്ട '

തേയില വളരുന്ന കുന്നുകളുടെ മുകളില്‍ അതിരാവിലെ മൂടല്‍ മഞ്ഞു ഒരു പാളി പോലെ പടര്‍ന്നു കിടക്കുന്നു..

ബാംഗ്ലൂര്‍
9- oct- 2011

Tuesday, September 13, 2011

ആര്‍ക്കാ കൂടുതല്‍ ശക്തി...




ദിപ്പോ ...ആര്‍ക്കാ കൂടുതല്‍ ശക്തി എന്ന് നോക്കാലോ..
(ഇനി ഓര്‍മ്മയില്‍ മാത്രം ഉള്ള പ്രിയ സഖി .അവശേഷിപ്പിച്ചു പോയ മധുര ചിത്രങ്ങളില്‍ ഒന്ന് ..)