Monday, November 21, 2011

വെല്ലുവിളിയോ ...വിലാപമോ?


ഇല കൊഴിഞ്ഞ മരം..ഇത് എപ്പോഴും എനിക്കിഷ്ടമുള്ള ഒരു കാഴ്ചയാണ്. അതിനെ നോക്കിയിരിക്കുമ്പോള്‍ , മരങ്ങള്‍ എന്തോ കഥ പറയും പോലെ തോന്നും.

ഇത്...കൈ ഉയര്‍ത്തി ആരെയോ വെല്ലുവിളിക്കുന്നതോ...അതോ ..കൈ ഉയര്‍ത്തി ...രക്ഷിക്കണേ എന്ന് വിലപിക്കുന്നതോ?

തെന്മലയില്‍ പോകും വഴി എടുത്ത ഒരു ചിത്രം ...

Saturday, November 12, 2011

പതിമൂന്നു കണ്ണറ പാലം ..

പല പല സിനിമകളില്‍ കണ്ടിട്ടുള്ള ഒരു സ്ഥലം ...തിരുവനന്തപുരത്തെ തെന്മലയ്ക്കടുത്ത് , ആര്യങ്കാവ് പോകുന്ന വഴി ആണ് ഈ മനോഹരമായ ദൃശ്യം . പണ്ട് ബ്രിടിഷുകാര്‍ കേരളത്തില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു.

മീറ്റര്‍ ഗേജ് ആയിരുന്ന ഇതിപ്പോള്‍ ബ്രോഡ് ഗേജ് ആക്കുകയാണ്.

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍-2011
കണ്ണറ

Wednesday, November 2, 2011

ഭാരം ചുമക്കുന്ന ചേട്ടന്‍ ...മേഘാലയയിലെ കിഴക്കന്‍ ഖാസി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുമുള്ള ദൃശ്യം ..

Wednesday, October 12, 2011

ഒളിച്ചേ ..കണ്ടേ..


ഒളിച്ചേ ..കണ്ടേ.. ..സൂര്യനും മേഘങ്ങളും തമ്മില്‍ ഒരു ഒളിച്ചുകളി. ...

Sunday, October 9, 2011

മൂന്നാറിലെ പച്ചപ്പ്‌ ...
മാട്ടുപ്പെട്ടിയിലേക്ക് പോകും വഴിയുള്ള കാഴ്ചകള്‍

ബാംഗ്ലൂര്‍
9-0ct-2011

പച്ച നിറത്തില്‍ ഇഡ്ഡലി മുട്ട ..


മൂന്നാറിലെ ദേവികുളം എന്ന സ്ഥലത്തെ ഒരു ദൃശ്യം ....

ഈ കുന്നുകളെ അവിടുത്തുകാര്‍ വിളിക്കുന്ന പേരത്രേ ' ഇഡ്ഡലി മുട്ട '

തേയില വളരുന്ന കുന്നുകളുടെ മുകളില്‍ അതിരാവിലെ മൂടല്‍ മഞ്ഞു ഒരു പാളി പോലെ പടര്‍ന്നു കിടക്കുന്നു..

ബാംഗ്ലൂര്‍
9- oct- 2011

Tuesday, September 13, 2011

ആര്‍ക്കാ കൂടുതല്‍ ശക്തി...
ദിപ്പോ ...ആര്‍ക്കാ കൂടുതല്‍ ശക്തി എന്ന് നോക്കാലോ..
(ഇനി ഓര്‍മ്മയില്‍ മാത്രം ഉള്ള പ്രിയ സഖി .അവശേഷിപ്പിച്ചു പോയ മധുര ചിത്രങ്ങളില്‍ ഒന്ന് ..)

Saturday, September 10, 2011

നിക്ക് നടക്കാന്‍ മേലായേ..


നിക്ക് നടക്കാന്‍ മേലായേ...കാലൊടിഞ്ഞു കിടക്കുവാണേ ...

(റൂര്‍ക്കിയില്‍ വച്ച്, ഫുട്ട് ബാള്‍ കളിച്ചു കാല്‍ വിരല്‍ ഒടിഞ്ഞപ്പോള്‍ എടുത്ത ചിത്രം, 1998 )

Wednesday, September 7, 2011

എന്താപ്പാ ദിന്റെ യൊരു നീളം?


എന്താപ്പാ ദിന്റെ യൊരു നീളം? അങ്ങട് നീണ്ടു കെടക്കല്ലേ ....ഇതിലൂടെ നടന്നാല്‍ അങ്ങ് ദുഫായില്‍ എത്തുമോ?

(ചൈനയിലെ വന്‍ മതില്‍ , 2006)

Monday, September 5, 2011

ഹല്ലാ..ഇദാരാ ഈ കെടക്കണേ ....


ശോ ..ഇവന്‍ വൃത്തികെട്ട പടങ്ങള്‍ ഇടാനും തുടങ്ങിയോ എന്ന് പറയല്ലേ ചങ്ങാതീ ...ഇത് നമ്മടെ സ്വന്തം കാനായി കുഞ്ഞിരാമന്‍ ചേട്ടന്‍ രൂപം കൊടുത്ത ജലകന്യക ആണ്...ശംഖു മുഖം കടപ്പുറത്തെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്ന ഒരു ശില്‍പം ആണിത്.

Saturday, September 3, 2011

Thursday, September 1, 2011

ഇല പൊഴിയും ശിശിരത്തില്‍ ..


കൊഴിഞ്ഞ പ്രതീക്ഷകളോടോ അതോ നാമ്പിടാന്‍ പോകുന്ന പ്രതീക്ഷകളോടോ ഇതിനെ ഉപമിക്കേണ്ടത്‌?

Sunday, August 28, 2011

കാറ്റിനോടൊപ്പം ...


എന്നെക്കൂടെ എടുത്തോണ്ട് പോ കാറ്റേ ...
ഭാരങ്ങള്‍ ഇറക്കി വച്ചിട്ട് ഞാനും ഒന്ന് പറക്കട്ടെ ...

(ഇത് നമ്മുടെ സ്വന്തം പൊന്മുടി. ലീന എടുത്ത ചിത്രം ....)

Saturday, August 27, 2011

ഒരു കാനായി ടച്ച് ...


നമ്മുടെ സാക്ഷാല്‍ കാനായി കുഞ്ഞിരാമന്‍ സാറിന്റെ ശിഷ്യനോ മറ്റോ ആണോ എന്നറിയില്ല ഇത് ചെയ്ത സായിപ്പ്. .
റോട്ടര്‍ഡാമിലെ ഒരു മ്യൂസിയത്തിലെ ഒരു ശില്പം ..

Tuesday, August 23, 2011

എല്ലാം പച്ചമയം ..


വീടിനു ചുറ്റും ഇതുപോലെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കും. (ആഗ്രഹിക്കുന്നതിനൊക്കെ ഒരു ലിമിറ്റ് വേണ്ടെടെയ് എന്ന് ചോദിക്കല്ലേ പ്ലീസ് ..)

നെതര്‍ലണ്ട്സിലെ റൈസ് വൈയ്ഗ് എന്ന സ്ഥലത്ത് നിന്നും എടുത്ത ചിത്രം ...

Sunday, August 21, 2011

വേലത്തരം ഒന്നും കാട്ടാതെ ഇരിക്കെടാ മോനെ ..
ഡാ..മോനെ...പൈതലേ..പുറകില്‍ ഇരുന്നു വേലത്തരം കാട്ടി എന്നെക്കൂടെ വീഴ്ത്തല്ലേ..

(ബ്രസ്സല്‍സ് , ബെല്‍ജിയം, 2007 )

Friday, August 19, 2011

വാരി വിതറിയ പോലെ..നാട് ചുറ്റാന്‍ വേണ്ടി നടന്നപ്പോള്‍ എവിടെയോ കണ്ട് എടുത്ത പടം...എടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. അത്രയ്ക്ക് മനോഹരം ആയി തോന്നി...

Thursday, August 18, 2011

തെളിഞ്ഞ വെള്ളം ..


സങ്കടങ്ങള്‍ ഇല്ലാത്തവരുടെ മനസ്സ് ഇതുപോലെ ആണത്രേ.. കലങ്ങാതെ..തെളിഞ്ഞ വെള്ളമുള്ള തടാകം പോലെ ..
എന്റെ മനസ്സും അങ്ങനെ ആയിരുന്നെങ്കില്‍ ..

(മക്കന്‍സി തടാകം, ക്വീന്‍സ്ലാന്‍ഡ് , ആസ്ട്രേലിയ )

Wednesday, August 17, 2011

മരണം പതിയിരിക്കുന്ന കുഴി ..


ഇത് വെറും കുഴിയല്ല കേട്ടോ... ആളുകളെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ കഴിവുള്ള "sting ray" കിടന്നതിന്റെ പാടാണ് ഈ കാണുന്നത്. ഈ കക്ഷിയാണ് പ്രശസ്ത crocodile hunter സ്റ്റീവ് ഇര്‍വിന്റെ മരണ കാരണം.

(ക്വീന്‍സ്ലാന്‍ഡ് കടല്‍പ്പുറം , ആസ്ട്രേലിയ , 2009)

Tuesday, August 16, 2011

സ്വസ്ഥമായ ഉറക്കം


അമ്പലത്തില്‍ ഇരുന്നു ഉറങ്ങിക്കൂടാ എന്ന് നിയമ വല്ലതും ഉണ്ടോ.. അല്ല പിന്നെ ..


താഴെപ്പോകാതെ പിടിച്ചോണേ..

അയ്യോ..അമ്മേ.. മോനൂട്ടന് പേടിയാവുണൂ..താഴെപ്പോകാതെ പിടിച്ചോണേ..


(കര്‍ണാടകയിലെ ചിക്കമഗളൂര്‍ എന്നാ സ്ഥലത്ത് പോയപ്പോള്‍ എടുത്ത ചിത്രം )

Tuesday, August 9, 2011

കയറ്റവും ഇറക്കവും ..


സന്തോഷത്തിന്റെ കൊടുമുടിയിലേക്കുള്ള കയറ്റമോ..അതോ സങ്കടങ്ങളുടെ താഴ്വാരത്തേയ്ക്കുള്ള ഇറക്കമോ?

വയനാടില്‍ പോയപ്പോള്‍ എടുത്ത ചിത്രം

Thursday, July 28, 2011

അള്‍ത്താരയുടെ മുന്‍പില്‍ വീണ്ടും ..
നാലര വര്‍ഷം മുന്‍പ് ഈ അള്‍ത്താരയുടെ മുന്‍പില്‍ വച്ച് നിന്റെ കഴുത്തില്‍ മിന്നു കെട്ടിയപ്പോള്‍ , ഞാന്‍ കരുതിയില്ല ജീവിതം തുടങ്ങും മുന്‍പേ, വീണ്ടും ഈ അള്‍ത്താരയുടെ മുന്‍പില്‍ വന്നു നിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കേണ്ടി വരും എന്ന് .

You rest in peace my love.


സ്നേഹപൂര്‍വ്വം
അച്ചാച്ചന്‍

Saturday, July 9, 2011

തൊട്ടടുത്ത് ..എന്നാല്‍ അകലെയും..
ഇങ്ങനെ എത്ര ചിത്രങ്ങള്‍....


ഒരിക്കല്‍ യാത്ര ഒറ്റയ്ക്കാവും എന്ന് എല്ലാവരേപ്പോലെ ഞങ്ങള്‍ക്കും അറിയാമായിരുന്നു..
ആര് ആദ്യം എന്ന ചോദ്യം .. അത് പക്ഷെ തീരുമാനിക്കുന്നത് നമ്മള്‍ അല്ലല്ലോ..

പക്ഷെ ഇത്രയും നേരത്തെ എന്നെ തനിച്ചാക്കി നീ പോയില്ലേ. ..നീ ആഗ്രഹിച്ച ലോകത്ത് ..

അങ്ങ് സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടൊപ്പം ഇരിക്കുന്ന നിന്‍റെ മുഖത്ത് ചിരി മായാതെ എന്നും ഉണ്ടാവട്ടെ..

സ്നേഹപൂര്‍വ്വം
അച്ചാച്ചന്‍

(
ലീനയുടെ ഓര്‍മ്മയ്ക്ക്‌ ..)

Tuesday, June 28, 2011

തെരുവ് ഗായകന്‍ അപ്പച്ചന്‍ ...

മക്കളെ.. ചുമ്മാ പാട്ടും കേട്ടു കൈ വീശി പോകാതെ ഒരു തുട്ടെങ്കിലും എറിഞ്ഞിട്ടു പോണേ..(ബെല്‍ജിയം തലസ്ഥാനം ആയ ബ്രസ്സല്സിലെ തെരുവില്‍ നിന്നുള്ള ഒരു രംഗം)

Saturday, June 25, 2011

ഒന്ന് വിശ്രമിക്കട്ടെ ..

ഹമ്മോ.. പടികള്‍ കയറി കയറി മനുഷ്യന്റെ ഊപ്പാട് വന്നു.. ഇനി കുറച്ചു വിശ്രമിക്കട്ടെ ..എന്നിട്ടാവാം ബാക്കി കയറ്റം ...
( ചൈനയില്‍ പോയപ്പോള്‍ , ലോക് മഹാത്ഭുതങ്ങളില്‍ ഒന്നായ വന്മതിലില്‍ വച്ച് എടുത്ത ചിത്രം. )

Friday, June 24, 2011

ജീവിത മാര്‍ഗം.. ..


ചേട്ടാ.. ചേച്ചീ ...വെറുതെ കണ്ടിട്ട് പോകാതെ എന്തെങ്കിലും സംഭാവന തരണേ..ബെല്‍ജിയം തലസ്ഥാനം ആയ ബ്രസ്സല്‍സില്‍ പോയപ്പോള്‍ എടുത്ത ചിത്രം...

Thursday, June 23, 2011

ഇമ്മിണി ബല്യ കടപ്പുറം ....

ഹെന്റെ റബ്ബേ... ഇദു ഇമ്മിണി ബല്യ കടാപ്പുറം ആണല്ലോ...!!( ആസ്ട്രേലിയയിലെ ഫ്രേസര്‍ ഐലണ്ട് എന്ന സ്ഥലത്തെ കടപ്പുറം. 2009 അവിടെ പോയപ്പോള്‍ എടുത്ത ചിത്രം )

Wednesday, June 22, 2011


ഹോ..ഒന്ന് സമാധാനമായി പുല്ലു തിന്നാന്‍ സമ്മതിക്കാതെ ഓരോരുത്തന്മാര് എത്തി നോക്കാന്‍ വരും.. ഒന്ന് പോടെ(കംഗാരു കളുടെ നാടായ ആസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ്‌ എന്ന സ്ഥലത്ത് പോയപ്പോള്‍ എടുത്ത ചിത്രം )

ജോസ്
ബാംഗ്ലൂര്‍
22-June-2011

Sunday, June 19, 2011

ഒരുമിച്ച്...


ഒരുമിച്ച്....മുന്‍പേ പറക്കുന്ന സുഹൃത്തിന്റെ പുറകെ..


ജോസ്
ബാംഗ്ലൂര്‍
20- June- 2011

Friday, June 17, 2011

പ്രകൃതിയുടെ കരവിരുത്.. .

ഒരു ഫീല്‍ഡ് ടൂറിനു പോയപ്പോള്‍ എടുത്ത ചിത്രം..

ജോസ്
ബാംഗ്ലൂര്‍
18- ജൂണ്‍ - 2011

ചിത്രങ്ങളിലൂടെ..

ചില ചിത്രങ്ങള്‍ ഉണ്ട്... നോക്കിയാലുടന്‍ തന്നെ അവ മനസ്സിന്റെ അകത്തളങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന, ചിതറിക്കിടക്കുന്ന ഓര്‍മ്മകളെ ഉണര്‍ത്തിക്കൊണ്ട് വരും..

മണ്‍ മറഞ്ഞു പോയ പ്രിയപ്പെട്ടവര്‍ , പ്രിയ കൂടുകാരോടൊത്തുള്ള മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ , കൊച്ചു ക്യാമറയില്‍ എടുത്ത മനം മയക്കുന്ന പ്രകൃതി സൌന്ദര്യം ..അങ്ങനെ എത്ര എത്ര ചിത്രങ്ങള്‍.. അവയില്‍ ചിലത് ഞാനിവിടെ കൊടുക്കുന്നു.. എന്റെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ....കടലോരത്ത് ചിതറിക്കിടന്ന കുറെ ചിപ്പികള്‍ . രണ്ടു വര്‍ഷം മുന്‍പേ എടുത്ത ചിത്രം ...ഓര്‍മ്മകളും ഇപ്രകാരം അല്ലേ.. മനസ്സില്‍ ചിതറിക്കിടക്കുന്നവ ..

ജോസ്
ബാംഗ്ലൂര്‍
ജൂണ്‍ 17