Saturday, December 22, 2012

തെരുവ് വിളക്ക് ....

ലങ്കാവിയിലെ ഒരു ഹോട്ടലില്‍ ചെന്നപ്പോള്‍ എടുത്ത ചിത്രം .....
ഇരുട്ടില്‍ കുറച്ചു നേരിയ വെട്ടം മാത്രം നല്‍കിയ ഈ തെരുവ് വിളക്കിന്‍റെ ദൃശ്യം മനോഹരമായി തോന്നി.....

തെരുവ് വിളക്ക് ....



ജോസ്
മിറി , മലേഷ്യ
23- ഡിസംബര്‍ - 2012

Friday, September 21, 2012

കപ്പിലെ ഐസ് ക്രീമോ...അതോ ..


മിറി കടല്‍ തീരത്ത്‌ കക്ക പെറുക്കാന്‍ നടന്നപ്പോള്‍ കയ്യില്‍ കിട്ടിയത് ഇതാണ് ...



ജോസ്
മിറി 
21 സെപ്തംബര്‍  2012



Wednesday, September 19, 2012

ചായ പാത്രം കവല :-)



Brunei  എന്ന രാജ്യത്തെ ഒരു നാല്‍ക്കവലയിലെ ദൃശ്യം .. 

Jose
Miri
19, sept, 2012

Monday, November 21, 2011

വെല്ലുവിളിയോ ...വിലാപമോ?


ഇല കൊഴിഞ്ഞ മരം..ഇത് എപ്പോഴും എനിക്കിഷ്ടമുള്ള ഒരു കാഴ്ചയാണ്. അതിനെ നോക്കിയിരിക്കുമ്പോള്‍ , മരങ്ങള്‍ എന്തോ കഥ പറയും പോലെ തോന്നും.

ഇത്...കൈ ഉയര്‍ത്തി ആരെയോ വെല്ലുവിളിക്കുന്നതോ...അതോ ..കൈ ഉയര്‍ത്തി ...രക്ഷിക്കണേ എന്ന് വിലപിക്കുന്നതോ?

തെന്മലയില്‍ പോകും വഴി എടുത്ത ഒരു ചിത്രം ...

Saturday, November 12, 2011

പതിമൂന്നു കണ്ണറ പാലം ..

പല പല സിനിമകളില്‍ കണ്ടിട്ടുള്ള ഒരു സ്ഥലം ...തിരുവനന്തപുരത്തെ തെന്മലയ്ക്കടുത്ത് , ആര്യങ്കാവ് പോകുന്ന വഴി ആണ് ഈ മനോഹരമായ ദൃശ്യം . പണ്ട് ബ്രിടിഷുകാര്‍ കേരളത്തില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു.

മീറ്റര്‍ ഗേജ് ആയിരുന്ന ഇതിപ്പോള്‍ ബ്രോഡ് ഗേജ് ആക്കുകയാണ്.

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍-2011
കണ്ണറ

Wednesday, November 2, 2011

ഭാരം ചുമക്കുന്ന ചേട്ടന്‍ ...



മേഘാലയയിലെ കിഴക്കന്‍ ഖാസി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുമുള്ള ദൃശ്യം ..

Wednesday, October 12, 2011

ഒളിച്ചേ ..കണ്ടേ..


ഒളിച്ചേ ..കണ്ടേ.. ..സൂര്യനും മേഘങ്ങളും തമ്മില്‍ ഒരു ഒളിച്ചുകളി. ...

Sunday, October 9, 2011

മൂന്നാറിലെ പച്ചപ്പ്‌ ...




മാട്ടുപ്പെട്ടിയിലേക്ക് പോകും വഴിയുള്ള കാഴ്ചകള്‍

ബാംഗ്ലൂര്‍
9-0ct-2011

പച്ച നിറത്തില്‍ ഇഡ്ഡലി മുട്ട ..


മൂന്നാറിലെ ദേവികുളം എന്ന സ്ഥലത്തെ ഒരു ദൃശ്യം ....

ഈ കുന്നുകളെ അവിടുത്തുകാര്‍ വിളിക്കുന്ന പേരത്രേ ' ഇഡ്ഡലി മുട്ട '

തേയില വളരുന്ന കുന്നുകളുടെ മുകളില്‍ അതിരാവിലെ മൂടല്‍ മഞ്ഞു ഒരു പാളി പോലെ പടര്‍ന്നു കിടക്കുന്നു..

ബാംഗ്ലൂര്‍
9- oct- 2011

Tuesday, September 13, 2011

ആര്‍ക്കാ കൂടുതല്‍ ശക്തി...




ദിപ്പോ ...ആര്‍ക്കാ കൂടുതല്‍ ശക്തി എന്ന് നോക്കാലോ..
(ഇനി ഓര്‍മ്മയില്‍ മാത്രം ഉള്ള പ്രിയ സഖി .അവശേഷിപ്പിച്ചു പോയ മധുര ചിത്രങ്ങളില്‍ ഒന്ന് ..)

Saturday, September 10, 2011

നിക്ക് നടക്കാന്‍ മേലായേ..


നിക്ക് നടക്കാന്‍ മേലായേ...കാലൊടിഞ്ഞു കിടക്കുവാണേ ...

(റൂര്‍ക്കിയില്‍ വച്ച്, ഫുട്ട് ബാള്‍ കളിച്ചു കാല്‍ വിരല്‍ ഒടിഞ്ഞപ്പോള്‍ എടുത്ത ചിത്രം, 1998 )

Wednesday, September 7, 2011

എന്താപ്പാ ദിന്റെ യൊരു നീളം?


എന്താപ്പാ ദിന്റെ യൊരു നീളം? അങ്ങട് നീണ്ടു കെടക്കല്ലേ ....ഇതിലൂടെ നടന്നാല്‍ അങ്ങ് ദുഫായില്‍ എത്തുമോ?

(ചൈനയിലെ വന്‍ മതില്‍ , 2006)

Monday, September 5, 2011

ഹല്ലാ..ഇദാരാ ഈ കെടക്കണേ ....


ശോ ..ഇവന്‍ വൃത്തികെട്ട പടങ്ങള്‍ ഇടാനും തുടങ്ങിയോ എന്ന് പറയല്ലേ ചങ്ങാതീ ...ഇത് നമ്മടെ സ്വന്തം കാനായി കുഞ്ഞിരാമന്‍ ചേട്ടന്‍ രൂപം കൊടുത്ത ജലകന്യക ആണ്...ശംഖു മുഖം കടപ്പുറത്തെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്ന ഒരു ശില്‍പം ആണിത്.

Saturday, September 3, 2011

Thursday, September 1, 2011

ഇല പൊഴിയും ശിശിരത്തില്‍ ..


കൊഴിഞ്ഞ പ്രതീക്ഷകളോടോ അതോ നാമ്പിടാന്‍ പോകുന്ന പ്രതീക്ഷകളോടോ ഇതിനെ ഉപമിക്കേണ്ടത്‌?

Sunday, August 28, 2011

കാറ്റിനോടൊപ്പം ...


എന്നെക്കൂടെ എടുത്തോണ്ട് പോ കാറ്റേ ...
ഭാരങ്ങള്‍ ഇറക്കി വച്ചിട്ട് ഞാനും ഒന്ന് പറക്കട്ടെ ...

(ഇത് നമ്മുടെ സ്വന്തം പൊന്മുടി. ലീന എടുത്ത ചിത്രം ....)

Saturday, August 27, 2011

ഒരു കാനായി ടച്ച് ...


നമ്മുടെ സാക്ഷാല്‍ കാനായി കുഞ്ഞിരാമന്‍ സാറിന്റെ ശിഷ്യനോ മറ്റോ ആണോ എന്നറിയില്ല ഇത് ചെയ്ത സായിപ്പ്. .
റോട്ടര്‍ഡാമിലെ ഒരു മ്യൂസിയത്തിലെ ഒരു ശില്പം ..

Tuesday, August 23, 2011

എല്ലാം പച്ചമയം ..


വീടിനു ചുറ്റും ഇതുപോലെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കും. (ആഗ്രഹിക്കുന്നതിനൊക്കെ ഒരു ലിമിറ്റ് വേണ്ടെടെയ് എന്ന് ചോദിക്കല്ലേ പ്ലീസ് ..)

നെതര്‍ലണ്ട്സിലെ റൈസ് വൈയ്ഗ് എന്ന സ്ഥലത്ത് നിന്നും എടുത്ത ചിത്രം ...

Sunday, August 21, 2011

വേലത്തരം ഒന്നും കാട്ടാതെ ഇരിക്കെടാ മോനെ ..




ഡാ..മോനെ...പൈതലേ..പുറകില്‍ ഇരുന്നു വേലത്തരം കാട്ടി എന്നെക്കൂടെ വീഴ്ത്തല്ലേ..

(ബ്രസ്സല്‍സ് , ബെല്‍ജിയം, 2007 )

Friday, August 19, 2011

വാരി വിതറിയ പോലെ..



നാട് ചുറ്റാന്‍ വേണ്ടി നടന്നപ്പോള്‍ എവിടെയോ കണ്ട് എടുത്ത പടം...എടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. അത്രയ്ക്ക് മനോഹരം ആയി തോന്നി...