മായാത്ത ചിത്രങ്ങള്‍ ...
Sunday, August 28, 2011
കാറ്റിനോടൊപ്പം ...
എന്നെക്കൂടെ എടുത്തോണ്ട് പോ കാറ്റേ ...
ഭാരങ്ങള്‍ ഇറക്കി വച്ചിട്ട് ഞാനും ഒന്ന് പറക്കട്ടെ ...
(ഇത് നമ്മുടെ സ്വന്തം പൊന്മുടി. ലീന എടുത്ത ചിത്രം ....)
Saturday, August 27, 2011
ഒരു കാനായി ടച്ച് ...
നമ്മുടെ സാക്ഷാല്‍ കാനായി കുഞ്ഞിരാമന് സാറിന്റെ ശിഷ്യനോ മറ്റോ ആണോ എന്നറിയില്ല ഇത് ചെയ്ത സായിപ്പ്. .
റോട്ടര്‍ഡാമിലെ ഒരു മ്യൂസിയത്തിലെ ഒരു ശില്പം ..
Tuesday, August 23, 2011
എല്ലാം പച്ചമയം ..
വീടിനു ചുറ്റും ഇതുപോലെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കും. (ആഗ്രഹിക്കുന്നതിനൊക്കെ ഒരു ലിമിറ്റ് വേണ്ടെടെയ് എന്ന് ചോദിക്കല്ലേ പ്ലീസ് ..)
നെതര്‍ലണ്ട്സിലെ റൈസ് വൈയ്ഗ് എന്ന സ്ഥലത്ത് നിന്നും എടുത്ത ചിത്രം ...
Sunday, August 21, 2011
വേലത്തരം ഒന്നും കാട്ടാതെ ഇരിക്കെടാ മോനെ ..
ഡാ..മോനെ...പൈതലേ..പുറകില്‍ ഇരുന്നു വേലത്തരം കാട്ടി എന്നെക്കൂടെ വീഴ്ത്തല്ലേ..
(ബ്രസ്സല്‍സ് , ബെല്‍ജിയം, 2007 )
Friday, August 19, 2011
വാരി വിതറിയ പോലെ..
നാട് ചുറ്റാന്‍ വേണ്ടി നടന്നപ്പോള്‍ എവിടെയോ കണ്ട് എടുത്ത പടം...എടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. അത്രയ്ക്ക് മനോഹരം ആയി തോന്നി...
Thursday, August 18, 2011
തെളിഞ്ഞ വെള്ളം ..
സങ്കടങ്ങള്‍ ഇല്ലാത്തവരുടെ മനസ്സ് ഇതുപോലെ ആണത്രേ.. കലങ്ങാതെ..തെളിഞ്ഞ വെള്ളമുള്ള തടാകം പോലെ ..
എന്റെ മനസ്സും അങ്ങനെ ആയിരുന്നെങ്കില്‍ ..
(മക്കന്‍സി തടാകം, ക്വീന്സ്ലാന്ഡ് , ആസ്ട്രേലിയ )
Wednesday, August 17, 2011
മരണം പതിയിരിക്കുന്ന കുഴി ..
ഇത് വെറും കുഴിയല്ല കേട്ടോ... ആളുകളെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ കഴിവുള്ള "sting ray" കിടന്നതിന്റെ പാടാണ് ഈ കാണുന്നത്. ഈ കക്ഷിയാണ് പ്രശസ്ത crocodile hunter സ്റ്റീവ് ഇര്‍വിന്റെ മരണ കാരണം.
(ക്വീന്സ്ലാന്ഡ് കടല്‍പ്പുറം , ആസ്ട്രേലിയ , 2009)
Tuesday, August 16, 2011
സ്വസ്ഥമായ ഉറക്കം
അമ്പലത്തില്‍ ഇരുന്നു ഉറങ്ങിക്കൂടാ എന്ന് നിയമ വല്ലതും ഉണ്ടോ.. അല്ല പിന്നെ ..
താഴെപ്പോകാതെ പിടിച്ചോണേ..
അയ്യോ..അമ്മേ.. മോനൂട്ടന് പേടിയാവുണൂ..താഴെപ്പോകാതെ പിടിച്ചോണേ..
(കര്‍ണാടകയിലെ ചിക്കമഗളൂര്‍ എന്നാ സ്ഥലത്ത് പോയപ്പോള്‍ എടുത്ത ചിത്രം )
Tuesday, August 9, 2011
കയറ്റവും ഇറക്കവും ..
സന്തോഷത്തിന്റെ കൊടുമുടിയിലേക്കുള്ള കയറ്റമോ..അതോ സങ്കടങ്ങളുടെ താഴ്വാരത്തേയ്ക്കുള്ള ഇറക്കമോ?
വയനാടില്‍ പോയപ്പോള്‍ എടുത്ത ചിത്രം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)