ചില ചിത്രങ്ങള്‍ ഉണ്ട്... നോക്കിയാലുടന്‍ തന്നെ അവ മനസ്സിന്റെ അകത്തളങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന, ചിതറിക്കിടക്കുന്ന ഓര്‍മ്മകളെ ഉണര്‍ത്തിക്കൊണ്ട് വരും..
മണ്‍ മറഞ്ഞു പോയ പ്രിയപ്പെട്ടവര്‍ , പ്രിയ കൂടുകാരോടൊത്തുള്ള മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ , കൊച്ചു ക്യാമറയില്‍ എടുത്ത മനം മയക്കുന്ന പ്രകൃതി സൌന്ദര്യം ..അങ്ങനെ എത്ര എത്ര ചിത്രങ്ങള്‍.. അവയില്‍ ചിലത് ഞാനിവിടെ കൊടുക്കുന്നു.. എന്റെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ....
കടലോരത്ത് ചിതറിക്കിടന്ന കുറെ ചിപ്പികള്‍ . രണ്ടു വര്‍ഷം മുന്‍പേ എടുത്ത ചിത്രം ...ഓര്‍മ്മകളും ഇപ്രകാരം അല്ലേ.. മനസ്സില്‍ ചിതറിക്കിടക്കുന്നവ ..
ജോസ്
ബാംഗ്ലൂര്‍
ജൂണ്‍ 17
No comments:
Post a Comment